Post Thumbnail

അമേരിക്കയിലെ പോലിസ് ഓഫിസർ മൊട്ട ഗ്ലോബലിൽ!

ഒരു ദിവസം മൊട്ട ഗ്ലോബൽ സെക്രട്ടറിയുടെ ഒഫീഷ്യൽ നമ്പറിലേക്ക് ഒരു ഫോൺകോൾ, ഇന്റർനാഷണൽ നമ്പറാണ്. 30ലധികം രാജ്യങ്ങളിൽ മെമ്പർമാരുള്ള സംഘടന ആയതു കൊണ്ട്  ഇത്തരത്തിലുള്ള കോളുകൾ സ്വാഭാവികമാണ്.

 മറുതലക്കലെ ആൾ പറഞ്ഞു അമേരിക്കയിൽ നിന്നാണ് യു.എസ് പോലീസിലെ അംഗമാണ് സെക്രട്ടറി ഞെട്ടി. ലോക പോലീസാണ് അമേരിക്ക എന്നൊക്കെ കേട്ടിട്ടുണ്ട്, പക്ഷേ അമേരിക്കൻ പോലീസിന് മൊട്ട ഗ്ലോബലിൽ എന്ത് കാര്യം! ചിന്തകൾ കാടുകയറിയപ്പോൾ മറുതലക്കലെ ആൾ പറഞ്ഞു എന്റെ പേര് ബ്ലെസ്സൻ മാത്യു മലയാളിയാണ് യു. എസ്‌ പോലീസിലാണ്  ജോലി ചെയ്യുന്നത്! ഞാനൊരു മൊട്ടയാണ് നിങ്ങളുടെ സംഘടനയെ ഞാൻ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്നുണ്ട്. എനിക്കിതിൽ മെമ്പർ ആവാൻ താല്പര്യമുണ്ട്. അപ്പോഴാണ് സംഗതിക്ക് ഒരു ക്ലാരിറ്റി ഉണ്ടായത്.

മലയാളിയുടെ തനതായ ശൈലിയിൽ  അല്പം കുശലാന്വേഷണങ്ങൾ  പങ്കുവെച്ചതിനുശേഷം "മൊട്ട സലാം" പറഞ്ഞതുകൊണ്ട് ഇരുവരും ഫോൺ കട്ട് ചെയ്തു. അങ്ങനെ മൊട്ട ഗ്ലോബലിന്  അമേരിക്കൻ പോലീസിലും പിടി ഉറച്ചു.

ബ്ലെസ്സൻ മാത്യു ഫിലഡെൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ സർജന്റും, ഈ റാങ്ക് നേടുന്ന ആദ്യത്തെ ദക്ഷിണേന്ത്യക്കാരനും ആണ്. 2008-ൽ കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറി ക്രിമിനൽ ജസ്റ്റിസിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം, കറക്ഷൻസ് വിഭാഗത്തിൽ നിന്ന് സേവനം തുടങ്ങി പോലീസ് ഡിപ്പാർട്ട്മെന്റിൽ ഉയർന്ന സ്ഥാനങ്ങളിലേക്ക് ഉയർന്ന വ്യക്തി യാണ്. ഇപ്പോൾ Internal Affairs Bureau-യിൽ സേവനം ചെയ്യുന്ന അദ്ദേഹം, PAALEA പ്രസിഡന്റും, AMLEU ട്രഷററും ആണ്. നിയമപരിപാലന രംഗത്ത് വൈവിധ്യവും ഐക്യവും മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം, സമൂഹ-സാംസ്കാരിക സംഘടനകളിലും യുവജന ശക്തീകരണത്തിലും സജീവ പങ്കാളിത്തം വഹിക്കുന്നു. മലയാളി ഓഫീസർ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരും ബ്ലെസ്സൻ മാത്യുവിന് ഉണ്ട്.

ഈയടുത്ത് ഒന്നാം വാർഷികം ആഘോഷിച്ച തലമൊട്ടയടിച്ച വരുടെ  ആഗോള മലയാളി സന്നദ്ധ സംഘടനയായ മൊട്ട ഗ്ലോബലിൽ  37 രാജ്യങ്ങളിൽ നിന്നായി  1600 ലേറെ മെമ്പർമാർ ഉണ്ട്.


Recommended

Post Thumbnail
അമേരിക്കയിലെ പോലിസ് ഓഫിസർ മൊട്ട ഗ്ലോബലിൽ!

ഒരു ദിവസം മൊട്ട ഗ്ലോബൽ സെക്രട്ടറിയുടെ ഒഫീഷ്യൽ…

Post Thumbnail
സഹകരണരത്നം റിയാലിറ്റി ഷോ; രണ്ടാം ഭാഗത്തിന് വേദിയൊരുങ്ങുന്നു

തൃശൂർ :  സംസ്ഥാന തലത്തിൽ മികച്ച സഹകരണ…

Post Thumbnail
60 വർഷത്തെ സൈക്കിൾ യജ്ഞവുമായി പ്രസിഡന്റ് പൗലോസേട്ടൻ

സൈക്കിൾ ആണോ പൗലോസേട്ടനാണോ ആദ്യം ഉണ്ടായത് എന്ന്…

Post Thumbnail
ഇന്ത്യക്ക് അഭിമാനം! ലോകത്തിന് മുതൽക്കൂട്ട്: സുനിത വില്ല്യംസ്

അമേരിക്കൻ സൈന്യത്തിൽ  പൈലറ്റ് ....ഏറ്റവും കൂടുതൽ സമയം…

Post Thumbnail
80 ലക്ഷത്തിൻ്റെ പുത്തൻ ബെൻസ് കാർ സ്വന്തമാക്കി മോട്ടിവേഷൻ സ്പീക്കർ അഭിഷാദ് ഗുരുവായൂർ

മലയാളികൾക്ക് യാതൊരുവിധ പരിചയപ്പെടുത്തലിൻ്റെയും ആവശ്യമില്ലാത്ത വ്യക്തിയാണ് അഭിഷാദ്…

Post Thumbnail
അഞ്ചാം ക്‌ളാസുകാരി ഭദ്രയുടെ പുസ്തകം പ്രകാശനം ചെയ്തു

വായനാ ദിനത്തിൽ തന്റെ രണ്ടാം പുസ്തകം പ്രസിദ്ധീകരിച്ച്…

Post Thumbnail
ട്രെയിനീന്ന് വീണ് ട്രെയിനറായ ജാബിർ സിദ്ധിക്കിന്റെ കഥ

മോട്ടിവേഷണൽ സ്പീക്കർ ജാബിർ സിദ്ദിഖിന് അന്നൊരു ഫോൺ വന്നു.  വിളിച്ച…

Post Thumbnail
ഇന്ദുകലാധരൻ: ചെന്നൈ ജീവിതത്തിൻ്റെ 40 വർഷങ്ങൾ

"ചെന്നൈ മഹാ നഗരത്തെപ്പറ്റി പറയുകയാണെങ്കിൽ  സാധാരണക്കാർക്കും വമ്പന്മാർക്കും…

Post Thumbnail
ഗോപിനാഥ് പാലഞ്ചേരി : കലോപാസനയുടെ കൈവഴികൾ

എനിക്ക് ഒറ്റ ലഹരിയെ ഉള്ളൂ അത് കലയുടെ മാത്രം…

Post Thumbnail
മന്തുമ്മാൻ : ഒരു മധു എറാടത്ത് വക സംരംഭം

മന്തുമ്മാൻ എന്ന തൂലികാനാമത്തിൽ  സോഷ്യൽ മീഡിയയിൽ സ്ഥിരമായി…

Post Thumbnail
മസ്കറ്റിലെ ഫിറ്റ്നസ് ഫ്രീക്ക് ദമ്പതികൾ Jinish /Ansy Jinish

മസ്കറ്റിലെ ഫിറ്റ്നസ് രംഗത്തെ   ശ്രദ്ധേയരായ മലയാളി ദമ്പതികളാണ്…

Post Thumbnail
സന്തോഷ് കീഴാറ്റൂരിന്റെ പെൺനടൻ / നാടകം

എണ്ണിയാലൊടുങ്ങാത്ത പുരുഷന്മാരെ തന്നിലേക്കാകർഷിച്ച സുന്ദരിയായിരുന്നുവത്രെ  വാസവദത്ത. പക്ഷെ…

Post Thumbnail
ഡോ. പി.സജീവ്കുമാർ -ബഹുമുഖപ്രതിഭ

ചികിത്സയും, സാഹിത്യവും, സാംസ്കാരിക രംഗവും ഒരേ പോലെ…

Post Thumbnail
DDM ചിന്തകൾ ആയിരത്തിന്റെ നിറവിൽ

തൻ്റെ ചിന്തകളെ ചുറ്റുമുള്ളവയോടും ചുറ്റുമുള്ളവരോടും കൂട്ടിയിണക്കി നുറുങ്ങു…

Post Thumbnail
ഡോ. ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട് : വ്യത്യസ്തതയുടെ സഹയാത്രികൻ

തൃശ്ശൂർ ജില്ലയിലെ വാക തെക്കേപ്പാട്ട് കുട്ടൻ കയ്മളുടെയും…

Post Thumbnail
കെടാവിളക്ക് സിനിമയുടെ പൂജ നടന്നു

യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ നവാഗതനായ ദർശൻ…

Post Thumbnail
പച്ചയായ ജീവിതങ്ങളെ ഒപ്പിയെടുത്ത ഇടതുകൈയ്യക്ഷരങ്ങൾ

ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞതോ അല്ലെങ്കിൽ നമുക്ക് ചുറ്റും…

Post Thumbnail
ഡോക്ടർമാരെ കൊല്ലരുത് : മുരളി തുമ്മാരുകുടി

ഏറ്റവും വിഷമിപ്പിക്കുന്ന സംഭവമാണ് കൊട്ടാരക്കരയിൽ ഇന്നുണ്ടായത്.

പഠനം…

Post Thumbnail
സുകുമാർ അഴീക്കോട് മാതൃകകൾതീർത്ത മഹാവ്യക്തിത്വം - ടി.എൻ. പ്രതാപൻ എം.പി.

പ്രസിദ്ധീകരണത്തിന്: വിവിധ മേഖലകളിൽ മാതൃകകൾ സൃഷ്ടിച്ച മഹാവ്യക്തിത്വമായിരുന്നു…

Post Thumbnail
പരിസ്ഥിതിയുടെ സംവിധായകൻ പ്രകൃതിയുടേയും.....

ഒരു മികച്ച കലാസൃഷ്ടിയ്ക്ക് ഭാഷയുടെ വകഭേദങ്ങളോ ദേശങ്ങളുടെ…

Post Thumbnail
ഇൻസ്റ്റഗ്രാമിൽ താരമായി കാർട്ടൂണിസ്റ്റ് ജിതേഷ്ജി

ലോകത്ത് ന്യു ജനറേഷനു ഏറ്റവുമധികം ഇഷ്ടമുള്ള സോഷ്യൽ…

Post Thumbnail
കലാകാരനായ കമ്പ്യൂട്ടർ എഞ്ചിനീയർ :വി. പി മിഥുൻ

മുംബൈ അച്ചീവേഴ്സ് പുരസ്കാരം കണ്ണൂർ ജില്ലയിലെ പയ്യന്നൂർ…